ഭ്രാന്തൻ

ഇവിടെ വന്നത് മുതൽ ഞാൻ അയാളെ ശ്രദ്ധിക്കുന്നുണ്ട് .വീട് മാറിയതോടെ എന്റെ സഹപാഠികളെ എ നിക്ക് നഷ്ടപ്പെട്ടിരുന്നു. എല്ലാം അപരിചിതം. അപരിചിതമായ മുഖങ്ങൾ, കടകൾ ആദ്യ ദിവസങ്ങളിലൊക്കെ ഞാൻ അച്ഛനോടൊപ്പമാണ് സ്കൂളിൽ പോയിരുന്നത് .എനിക്ക്‌പോകാൻ പേടിയായിരുന്നു. മഴ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി .അച്ഛനും ഞാനും പതിവു പോലെ സ്കൂളിൽ നിന്നും മടങ്ങിവരികയായിരുന്നു. പുറത്ത് കനത്ത മഴ അച്ഛൻ പറഞ്ഞു. വാ മോനേ.. ഒരു ചായ കുടിക്കാം ഈ തണുപ്പിന് ചായ കുടിക്കാൻ നല്ല രസമായിരിക്കും. അച്ഛനോടൊപ്പം ഒരു പീടികയിൽ കയറി. എ ന്താ വേണ്ടേ. അചഛൻ ചോദിച്ചു. ചില്ലിലൂടെ എന്നെ തുറിച്ച് നോക്കുന്ന പരിപ്പ് വടയിലേക്ക് ഞാൻ ചൂണ്ടിക്കാണിച്ചു. പുറത്ത് മഴ ശക്തമായിരുന്നു. ജനങ്ങളെല്ലാം കടയുടെ തിണ്ണയിൽ കയറി നിൽക്കുന്ന തിരക്കിലും. അച്ഛൻ പലരോടും സംസാരിക്കുന്നു .മഴ തന്റെ സർവ്വ ശക്തിയും അഴിച്ച് വിട്ടത്‌ പോലെ . കരച്ചിൽ നിർത്താതെ കരയുന്ന ആ കാശം. കറുത്തിരുണ്ടമുഖവുമായി തേങ്ങുന്നു. ഞാൻ ജനലിലൂടെ എത്തി നോക്കി അവിടെ കവലയുടെ മദ്ധ്യത്തിൽ ഒരു സ് (ടീറ്റ് ലൈറ്റ് ചുറ്റുഭാഗത്തും ധാരാളം കെട്ടിടങ്ങൾ റോഡിന്റെ സിമിന്റ് തറയിൽ ഒരാൾ രൂപമിരിക്കുന്നു. മഴയുടെ ശക്തി കാരണം എനിക്ക് വ്യക്തമായി കാണാൻ സാധിച്ചില്ല. അൽപ്പ സമയം കഴിഞ്ഞ് ഞാൻ വീണ്ടും എത്തി നോക്കി. മഴക്ഷമിക്കാൻ തുടങ്ങിയിരിക്കുന്നു. അചഛൻ പറഞ്ഞു. വാ മോനേ .. പോവാം . ഞാൻ അച്ഛനോട് അയാളെക്കുറിച്ച് തിരക്കി. അറിയില്ല എന്ന ഭാവത്തിൽ അച്ഛൻ തലയാട്ടി. അച്ഛൻ കടക്കാരനോട് ചോദിച്ചു. അയാൾ ഭ്രാന്തനാണ് മോനേ, എല്ലാമലയാള മാസത്തിന്റെ അവസാനം വരാറുണ്ട് .റോഡിന്റെ ഇരുഭാഗത്തും കുഴി കുഴിച്ച് വൃക്ഷത്തൈ നടുന്നു. കഴിഞ്ഞ ഇരുപത് വർഷമായി ഇയാൾ ഇങ്ങനെയാണ്. അച്ഛൻ എന്നെ കൊണ്ടുപോവുമ്പോഴും ഞാൻ അയാളെ തിരിഞ്ഞ് നോക്കി. വളരെ മെലഞ്ഞ് പോയ ഒരു ശരീരം മരം നടുന്നു. ആളുകൾ ആരും അയാളെ ശ്രദ്ധിക്കുന്നില്ല.. അടുത്തമാസം ഞാൻ ഇതേഴിയിലൂടെ വരുമ്പോൾ കഴിഞ്ഞ മാസം കവലയിൽ കണ്ട അതേയാൾ. മുടിവളെരെയധികം ജഡകുത്തിയിരിക്കുന്നു. മെലിഞ്ഞ ഒടിയാനായ ശരീരം. മുഖം ചുക്കിച്ചുളിഞ്ഞ് പോയിരിക്കുന്നു.  . ഉടുത്തുടുത്ത് നുരുമ്പിപ്പോയ ഷർട്ടും തുണിയും. .ചെളിപുരണ്ട് പോയിരിക്കുന്നു. " നശിക്കട്ടെ" എന്ന ശാപവാക്കുകൾ അയാൾ പറയുന്നു. അയാളെ ആരും ശ്രദ്ധിക്കുന്നില്ല. എല്ലാവരും ജോലിയിൽ മുഴുകിയിരിക്കുന്നു. എന്നിൽ ചോദ്യചിഹ്നങ്ങൾ വന്നു കൊണ്ടേയിരിക്കുന്നു .പക്ഷെ ഞാൻ ആരോടും ചോദിച്ചില്ല കൊടും ചൂടിൽ നിൽക്കാതെ ഞാൻ വീട്ടിലേക്ക് പോയി . മാസങ്ങൾ ഒരോനായി കടന്ന് പോയിരിക്കുന്നു. കൊല്ലപ്പരീക്ഷ അടുത്ത് തുടങ്ങിയിരിക്കുന്നു . നിരന്തരം അമ്മയെന്നെ പഠിക്കാൻ നിർബന്ധിപ്പിച്ചു. പക്ഷെ എനിക്ക് പഠിക്കാൻ തോന്നിയില്ല. പക്ഷെ ഞാൻ കളളം പറഞ്ഞ് പുറത്ത് പോയി. ക്ഷണത്തിൽ ഞാനാ മനുഷ്യനെക്കണ്ടു. അയാൾ വൃക്ഷത്തൈ പിടിച്ച് വഴിലൂടെ നീങ്ങുന്നു. മറ്റേക്കയ്യിൽ ഒരു തൂമ്പയുമുണ്ട്. ഞാൻ അയാളെക്കുറിച്ച് പരതി. ടൗണിൽ അതിശക്തമായ ചൂടാണ് പലരും കട ഉച്ചക്ക് പൂട്ടി പോവാനുള്ള മട്ടിലാണ്. ഞാൻ ഒരുദ്ധ്യവയസ്കനോട് ചോദിച്ചു. അയാൾ ഭ്രാന്തനാണ് മുഖം ചുക്കിച്ചുളിച്ച് അയാൾ പറഞ്ഞു. എനിക്ക് തൃപ്തിയായില്ല. വഴിയിൽ കണ്ട പലരോടും ഞാൻ ചോദിച്ചു. സർവരും " ഭ്രാന്തൻ എന്ന ഒറ്റ വാക്കിൽ മറുപടി ഒതുക്കി. ഒരു വൃദ്ധൻ മണൽപ്പരപ്പിലുള്ള കടത്തിണ്ണയിലുള്ള ബെഞ്ചിൽ കിടക്കുന്നു. ഞാൻ അയാളുടെ അടുത്തേക്ക് ചെന്നു അയാളെ ഞാൻ ഉണർത്തി കണ്ടാൽ 85 കടന്നുപോയ ശരീരാമാണ് ഞാൻ ഉണർന്ന പാടെ ചോദിച്ചു. അയാൾ ആരാണ് . അയാൾ തന്റെ വടിക്കുത്തിയെണീറ്റു. ആരാ മനസ്സിലായില്ല ? എന്താ മോനേ വേണ്ടത്? അയാളുടെ ചുണ്ടുകളിൽ ആകെ മുറിപ്പാടുകളുണ്ടായിരുന്നു. നീയാക്കുഴിക്കുന്ന ആളെക്കുറിച്ചാണോ ചോദിക്കുന്നത് ?. ആ ഭ്രാന്തൻ. ഈ ചോദ്യം ഇന്നേ വരെ ആരും എന്നോട് ചോദിച്ചിട്ടേയില്ല. കുറച്ച് കാലമായിട്ട് അയാൾക്ക് ഭ്രാന്താണ്. അയാൾ എന്റെ സഹോദരനാണ്. ആത്മ സുഹൃത്താണ് . അയാളെക്കുറിച്ച് പറയുമ്പോൾ അനുസ്യൂതമായിപ്പറയുന്ന ആ നാവിനെഞാൻ ശ്രദ്ധിച്ചു. കൃഷ്ണൻ നമ്പൂ തിരി അയാൾ തന്റെ പഴയ കാല ഓർമ്മകളിലേക്ക് നടന്നു. അവിടെ ആ കവലയിൽ ഒരു വൃക്ഷമുണ്ടായിരുന്നു. അവിടെയാണ് ഞങ്ങൾ പഠിച്ച് വളർന്നത്. ഇവിടെ ഒരു പുഴയുണ്ടായിരുന്നു. അയാളുടെ വാക്കുകളെ എനിക്ക് വിശ്വാസിക്കാൻ കഴിഞ്ഞില്ല. ഞാനും അവനും ആ മരച്ചോട്ടിൽ പഠിക്കുന്ന സമയത്ത് ഞങ്ങൾ ഒരു പന്തയം വെച്ചിരിന്നു. "ഏകൃഷ്ണാ നീയാ മരത്തിൽ എത്ര ഇലയുണ്ടെന്ന് നോക്ക്. അവന് എണ്ണി തീർക്കാൻ കഴിഞ്ഞില്ല .അപ്പോടേ ഗുരു അവനെ പിടിച്ചു. അവനൊരു പണി കൊടുത്തു. അടുത്തമാസംഞാൻ വരുമ്പോൾ ഇലയുടെയെണ്ണമെനിക്ക് കിട്ടണം. എന്ന് പറഞ്ഞ് പോയ ഗുരുവിന് പിന്നെ വരു വുണ്ടായിരുന്നില്ല , ഗുരുവിന്റെ മരണത്തിൽ അവൻ വിഷണ്ണനായിരുന്നു. ഭാര്യ മുമ്പേ മരിച്ച് പോയിരുന്നു. കാലത്തിന്റെ കുത്തൊഴുക്കിൽ പുഴ വറ്റിപ്പോയി. ഹും ഈ മനുഷ്യൻ പുഴയുടെ ജഢത്തിന്റെ മേൽ  റീത്തിന് പകരം കല്ലുവെച്ചത് പോലെ ബിൽ ഡിംഗ് പണിതിരിക്കുന്നു. കവലയിലെ മരം മുറിക്കരുതെന്ന് ഞാനും അവനുംപറഞ്ഞപ്പോൾ അടി കിട്ടി. അവൻ ഗുരു താവസ്ഥയിൽയായിരുന്നു. അവന്റെ മാനസികാവസ്ഥ തകരാറായിക്കഴിഞ്ഞിരുന്നു. അതാണവനിങ്ങനെ. അവനല്ല ഭ്രാന്തൻ സ്വാർഥരായ മനുഷ്യരാണ്  ഭ്രാന്തന്മാർ  ! അയാൾ വിതു മ്പാൻ തുടങ്ങി. ഞാൻ സ്വരം താഴ്ത്തി ചോദിച്ചു മക്കളോ ? അയാൾ നീരസം പ്രകടിപ്പിച്ചു. അയാളുടെ ആ മിഴിനീർ കൊണ്ട് അവിടെയുള്ള ആ പുഴ വീണ്ടും ഒഴുകിയതായിഎനിക്ക് തോന്നപ്പെട്ടു. വിതുമ്പി ക്കൊണ്ട് അയാൾ പറഞ്ഞു. കുഴിക്കുന്ന ആളിലേക്ക് ഞാൻ നടന്ന് നീങ്ങി, . മോനേ നീയെന്റെ ഗുരുവിനെക്കണ്ടോ? കഴിഞ്ഞ മാസംനട്ട ചെടി ആരോ നശിപ്പിച്ചിരിക്കുന്നു എനിക്ക് ഇലയെണ്ണണം , ജയിക്കണം അയാളുടെ മനസ്സ്ബാല്യത്തിലേക്ക് പോയത് പോലെ . അയാളോട് പുഞ്ചിരിക്കണോ കരയണോ എന്നറിയാതെ ഞാൻ തിരിച്ച് നിന്നു . കൊടു വെയിലിൽ അയാളുടെ ചുക്കിച്ചുളിഞ്ഞ നെറ്റിയിൽ നിന്നു തിർന്നു വീണ വിയർപ്പ് തുള്ളി ആ നട്ട ചെടിയുടെ ജീവജലമായി യെനിക്ക് തോന്നി.

                                                 

   മിദ്‌ലാജ് സി കെ
   മണ്ണാർക്കാട് .

Post a Comment

3 Comments

if any one have any problem, comment