കൊവിഡ്-19 എന്ന മഹാമാരി ലോക മെമ്പാടും എല്ലാ മേഖലയിലും സർവനാശം വിതക്കുയാണ്. ലോകരാജ്യങ്ങൾ ഈ മഹാമാരിയെ പിടിച്ചു കെട്ടാൻ സർവ സന്നാഹങ്ങളോടെ പ്രവർത്തിച്ചു കൊണ്ടിരിക്കയാണ്. കോവിഡിനെ തടയുന്നതിന്റെ ഭാഗമായി കേരള സർക്കാർ മുന്നോട്ടുവെച്ച പദ്ധതികളെ ലോകരാജ്യങ്ങൾ മാതൃകയാക്കി. എന്നാൽ കേരളം നേരിടുന്ന save pravasi പദ്ധതിക്ക് കേന്ദ്രനുമതി ലഭിച്ചു. അതിന്റെ ഭാഗമായി നോർക്ക കേരളത്തിലേക്ക് മടങ്ങാൻ നിൽക്കുന്ന പ്രവാസികളുടെ അപേക്ഷക്കുള്ള രജിസ്റ്ററേഷൻ ആരംഭിച്ചിട്ടുണ്ട്.
കൊവിഡുമായി ബന്ധപ്പെട്ട് തിരികെ വരുന്നവരെ ക്വാറന്‍റൈൻ ചെയ്യാനും, നിരീക്ഷണത്തിൽ പാർപ്പിക്കാനും മാർഗരേഖ പുറത്തുവിട്ട് സംസ്ഥാനസർക്കാർ. ഏകദേശം അഞ്ചരലക്ഷത്തോളം പ്രവാസികൾ 30 ദിവസത്തിനകം തിരികെ വന്നേക്കാമെന്നാണ് സംസ്ഥാനസർക്കാരിന്‍റെ കണക്കുകൂട്ടൽ.
വിദേശത്ത് വച്ച് കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവാകുന്ന പക്ഷം നോർക്ക വെബ്സൈറ്റ് വഴി റജിസ്ട്രേഷൻ നടത്തണമെന്നും സംസ്ഥാനസർക്കാർ വ്യക്തമാക്കുന്നു. വിസിറ്റിംഗ് വിസയിൽ വിദേശത്ത് പോയവർ ആദ്യം, പിന്നീട്, വയോജനങ്ങൾ, വൃദ്ധർ, കുട്ടികൾ എന്നിങ്ങനെയാകും വിദേശത്ത് നിന്ന് മടക്കിക്കൊണ്ടുവരേണ്ടവരുടെ മുൻഗണനാക്രമം._
മടങ്ങി വരുന്ന പ്രവാസികൾ കൊവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവായാൽ നോർക്ക വെബ്സൈറ്റായ www.norkaroots.org എന്ന വെബ്സൈറ്റിൽ ഓൺലൈൻ റജിസ്ട്രേഷൻ നടത്തണം. ഇത് കേരളത്തിൽ ക്വാറന്‍റീൻ സൗകര്യം ഏർപ്പെടുത്താൻ വേണ്ടി മാത്രമാണ്. ഇത് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിൽ യാതൊരു മുൻഗണനയും കിട്ടില്ല.
രജിസ്ട്രേഷന് താഴെ കാണുന്ന ലിങ്ക് സന്ദർശിക്കുക.. 👇👇👇
1 Comments
Thanks
ReplyDeleteif any one have any problem, comment