തയ്യാറാക്കൂ... കൊതിയൂറും ലോക് ഡൗൺ സ്പെഷ്യൽ ചക്ക ഐസ് ക്രീം






ചേരുവകൾ

 



  1.  പഴുത്ത ചക്ക
  2. പാൽ -1 ക്ലാസ് 
  3. പഞ്ചസാര- പാകത്തിന്
  4. ഗോതമ്പു പൊടി- 2 ടീസ് പൂൺ
  5. വാനില എസ്സൻസ്- വളരെ കുറച്ച്

ഡക്കറേഷന് വേണമെങ്കിൽ അണ്ടിപ്പരിപ്പ്, ബദാം.


തയ്യാറാക്കുന്ന വിധം


പഴുത്ത ചക്ക നന്നാക്കി കട്ട് ചെയ്ത് മിക്സിയിൽ ഇട്ട് നന്നായിട്ട് അടിച്ചെടുക്കുക. വെള്ളം തീരെ ചേർക്കരുത്. മിക്സിയിലിട്ട് അടിച്ചതിന് ശേഷം ഒരു പാത്രത്തിൽ ഒഴിച്ചു വെക്കുക.

അതേ സമയം അടുപ്പിൽ പാൽ നന്നായി തിളപ്പിക്കുക, ശേഷം അതിലേക്ക് 2 ടീസ്പൂൺ ഗോതമ്പുപൊടി ചേർക്കുക, എന്നിട്ട് ഇവ രണ്ടും നന്നായി ഇളക്കുക, നല്ല രുചിയും വാസനയും കിട്ടാൻ കുറച്ച് വാനില എസ്സൻസ് കൂടി ചേർക്കുക. തയ്യാറാക്കിയ തണുക്കുന്നത് വരെ കാത്തിരിക്കുക. എന്നിട്ട് പാത്രത്തിൽ ഒഴിച്ച് വെച്ച ചക്കയും പാലും മിക്സിയിൽ നന്നായി അടിച്ചു വെക്കുക. അടിച്ചതിനു ശേഷം അത് ഒരു പാത്രത്തിൽ ഒഴിച്ച് തണുക്കാൻ 6 മണിക്കൂർ ഫ്രിഡ്ജിൽ സൂക്ഷിക്കുക.


6 മണിക്കൂർ കഴിഞ്ഞതിന് പാത്രം തുറന്നു നോകുമ്പോളതാ നല്ല രുചിയൂറും കൊതിയൂറും ചക്ക ഐസ് ക്രീം റെഡി,........ ഇനി തിന്നാൽ മതി ആ നാവിൽ വെള്ളമൂറും ചക്ക എെസ് ക്രീം കഴിക്കാം ..........

Post a Comment

0 Comments