ഇസ്ലാമിക വിരുദ്ധതയുടെ ഇടതു ദേശീയ രാഷ്ട്രീയം




മനുഷ്യന്റെ  മാനസികവും സാമൂഹികവുമായ അവസ്ഥാന്തരീക്ഷങ്ങള്‍ പരിഗണിച്ചാണ് ഓരോ കാലത്തെയും പ്രവാചകന്മാര്‍ക്കുള്ള സന്ദേശാവതരണം, അതിനാലാണ് വിത്യസ്ഥമായ നിലയിലുള്ള നിയമങ്ങളവതരിക്കാന്‍ കാരണം.മനുഷ്യന്‍ സാമൂഹികവും മാനസികവും പക്വതയിലെത്തുന്ന സമയത്താണ് അന്ത്യപ്രവാചകന്‍ മുഹമ്മദ് (സ) ഖുര്‍ആനെന്ന മുഹമ്മദീയ ജനതയുടെ ശരീഅത്തുമായിഅവതീര്‍ണമാവുന്നത്.

പ്രവാചക മാതൃകകള്‍ പിന്തുടര്‍ന്ന് ഇസ്ലാമിക നിയമങ്ങളടിസ്ഥാനപ്പെടുത്തി നാല്‍ഖുലഫാഅ് റാശിദുകള്‍ ഇസ്ലാമിക ഭരണം നടത്തി,ഇതിനെ ദൈവിക സാമ്രാജ്യമെന്ന് വിളിക്കാറുണ്ട്.ഖലീഫമാരുടെ കാലത്ത് നിലനിന്നിരുന്ന വിധികളും നിയമങ്ങളും നേരിട്ടു മനസ്സിലാക്കിയവര്‍ അത് ക്രോഡീകരിച്ചു ,അവരില്‍ നിന്നു മദ്ഹബിന്റെ നാല് ഇമാമുമാരായ മുഹമ്മദ് ബ്‌ന് ഇദ്‌രീസ് ശാഫിഈ(റ), ഇമാം മാലിക്(റ),ഇമാം അഹ്മദ് ബ്‌ന് ഹമ്പല്‍(റ),ഇമാം അബൂ ഹനീഫ(റ) തുടങ്ങിയവര്‍ ഉത്തമനൂറ്റാണ്ടില്‍ തന്നെ അതിനെ ക്രോഡീകരിച്ച് തുടര്‍ന്നുവരുന്ന സമുദായത്തിന് കൈമാറി.ഇപ്രകാരമുള്ള ശരീഅത്തിനെ ആര്‍ക്കും തിരുത്താനോ പുതിയത് നിര്‍മിക്കാനോ അവകാശവും അര്‍ഹതയുമില്ല. പക്ഷെ പാശ്ചാത്യന്‍ ഇസ്ലാമിക വിരുദ്ധാശയങ്ങള്‍ക്കുംഅറേബ്യന്‍ ഭാഷാ വിരോധത്തിനുമടിമപ്പെട്ട് മുസ്തഫ കമാല്‍ പാഷാ തുര്‍ക്കിയിലും ചില മുഗള്‍ രാജാക്കന്മാര്‍ ഇന്ത്യയിലും കൊണ്ട് വന്നപ്പോള്‍ അവരെ ആരും അംഗീകരിച്ചില്ല.

1984 ആരംഭത്തിലാണ്  ആധുനിക ഇന്ത്യയിലെ മുസ്ലിംകള്‍ ഭരണകൂടത്തിന്റെ കിരാത നടപടികള്‍ക്കും നീതിപൂര്‍വ്വതയെ ചൂഷണം ചെയ്ത പരമോന്നത നീതിപീഠത്തിന്റെ ഇന്ത്യന്‍ പൗരന്റെ മൗലികാവകാശങ്ങളെ ഹനിക്കുന്ന നീചപ്രവര്‍ത്തനങ്ങള്‍ക്കും ഇരകളായത്,്അതിനാല്‍  സര്‍വ്വ മുസ്ലിം മതേതരത്വമനസ്സാക്ഷികളും തുടര്‍ന്നുവരുന്ന ഫാഷിസ്റ്റ് നടപടികളെ ശക്തിയുക്തം എതിര്‍ക്കേണ്ടതുണ്ട്.

ഏകീകൃത സിവില്‍ നിയമം, സ്ത്രീ സ്വാതന്ത്രം തുടങ്ങിയവ ഇസ്ലാമിക വിരുദ്ധ വിശയമാക്കി രംഗപ്രവേശനം നടത്തിയവരാണ് കമ്യൂണിസ്റ്റ്ുകാരും തീവ്ര ഹിന്ദുത്വ സംഘടനകളും.മുസ്ലിം നാമധാരികളായ കമ്യൂണിസ്റ്റുകളുടെ രചനകളും പ്രഭാഷണങ്ങളും ശരീഅത്ത്‌നിയമങ്ങളാക്കിയ മുസ്ലിം വിരുദ്ധ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ കാലങ്ങള്‍ക്കനുസരിച്ചുള്ള അനുയായി സഖ്യങ്ങളുടെ മുറുമുറുപ്പിനാല്‍ തലയൂരി.1985 ല്‍ സുപ്രീം കോടതി ഏപ്രില്‍ മാസത്തില്‍ ഒരു വൈവാഹിക പ്രശ്‌നത്തിന്റെ വിധിയില്‍ ഇവ്വിഷയകമായി ചില പരാമര്‍ശങ്ങള്‍ നടത്തി, ശരീഅത്ത് അഥവാ വ്യക്തിനിയമം സാമൂഹ്യ ക്ഷേമ ഏകീകൃത കെട്ടുറപ്പിന് ഭീഷണിയാവരുതെന്നും വ്യക്തിനിയമങ്ങള്‍ കാറ്റില്‍ പറത്തി ഒരു ഏകീകൃത സിവില്‍ നിയമം രാജ്യത്ത് കൊണ്ടുവരണമെന്നാവശ്യപ്പെടുകയും  അതിനു സമാനമായി വിവാഹമോചിതയായ ഭാര്യക്ക് മരണം വരെ ജീവനാംശം നല്‍കാന്‍ മുസ്ലിം ഭര്‍ത്താവ് ബാദ്ധ്യസ്ഥനും ഉത്തരവാദപ്പെട്ടവനുമാണെന്ന് കോടതി വിധിച്ചു. 
  
സുപ്രീം കോടതി വിധിയും അവരുടെ ഖുര്‍ആന്‍ വ്യഖ്യാന ശ്രമവും കമ്യൂണിസ്്്്്്്റ്റ്ആശയങ്ങളുടെയും ഹിന്ദുത്വസംഘടനകളുടെയും ഇസ്ലാമിക വിരുദ്ധനിലപാടുകളിലും ആശങ്കാകുലരായ മുസ്ലിം ജനത തങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 ഉറപ്പാക്കുന്ന മതസ്വാതന്ത്രമെന്ന മൗലികാവകാശം ഹനിക്കപ്പെടുന്നതിനെ ശക്തമായെതിര്‍ത്തു. അതേസമയം കമ്യൂണിസ്്റ്റ് ഹിന്ദുത്വ സംഘടനകള്‍ കോടതിവിധി ശരിയാണെന്നുവാദിക്കുന്നവര്‍ എതിര്‍ക്കുന്നവരെ 


നിയമനിഷേധികളാണെന്നുമാണെന്ന് അഭിപ്രായപ്പെട്ട് കാറല്‍മാക്‌സിന്റെ വചനങ്ങള്‍ ജനസഞ്ചയങ്ങള്‍ക്ക്മുന്നിലെ സമാധാന വിളംബരങ്ങളായി .
മതം മനുഷ്യന് കറുപ്പാണ്, ദൈവത്തെക്കുറച്ചുള്ള സങ്കപത്തിന്റെ അടി ഇളക്കാതെ ആധുനിക യന്ത്രയുഗത്തിന്റെ  അദ്ഭുതാവഹമായ നേട്ടങ്ങള്‍ കൈവരിക്കാനാവില്ലെന്ന കാറല്‍മാകസ് ചിന്തകള്‍ നോട്ടീസുകളിലൂടെയും പ്രഭാഷണങ്ങളിലൂടെയും വ്യാപകമായി പ്രചരിക്കപ്പെട്ടു.അങ്ങനെ അവര്‍ ഏകീകൃത സിവില്‍നിയമപാലകരും പ്രചാരകരുമായിയറിയപ്പെട്ടു.്1954 ല്‍ സ്‌പെഷ്യല്‍ മാര്യേജ് ആക്റ്റ ബില്ലിംഗ് ചര്‍ച്ചയില്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നഹ്‌റു വിവാഹം, പിന്തുടര്‍ച്ചാവകാശം തുടങ്ങിയവയില്‍ മതനിയമങ്ങള്‍ ഉപേക്ഷിച്ച് ഏത് ഇന്ത്യക്കാരനും  തന്റെ താല്‍പര്യങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ നിയമങ്ങെളെടുക്കണമെന്ന് അഭിപ്രായപ്പെട്ടു.


കാലങ്ങള്‍ക്കനുസരിച്ച ഭരണകൂടങ്ങള്‍ മതേതര്ത്വത്തെ ഹിന്ദുത്വവല്‍ക്കരിക്കാന്‍ തുടങ്ങി, തഥൈവ കേന്ദ്രമന്ത്രിയായിരുന്ന മുഹമ്മദ് ഛരണ്‍ 1960 ല്‍ മുസ്ലിം വ്യക്തി നിയമവിരുദ്ധമായി ഏകീകൃത സിവില്‍നിയമ പ്രാബല്യവല്‍ക്കരണത്തിന് വേണ്ടി വാദിച്ചു.




1970 കേരളത്തിലെ ഇസ്ലാം ആന്റ് മോഡേണ്‍ സൊസൈറ്റിയെന്ന സംഘടന മുസ്ലിം വ്യക്തിനിയമം പൊളിച്ചെഴുതി ഏകീകൃത സിവില്‍ നിയമം നിയമവത്കരിക്കാന്‍ രാഷ്ട്രപതിക്ക് മെമ്മോറണ്ടം സമര്‍പ്പിച്ചെങ്കിലും അത് പെട്ടെന്ന് അസ്തമിക്കുകയും ചെയ്തു.തുടരെതുടരെയുള്ള ഇസ്ലാമിക് ശരീഅത്ത് വിരുദ്ധ നീക്കങ്ങള്‍ മനസ്സിലാക്കിയ പണ്ഡിതര്‍ 1972 ല്‍ ഒരു ശരീഅത്ത് സംരക്ഷണ സമ്മേളനം നടത്തുകയും രാജ്യവ്യാപകമായി അതിന്റെ അനുരണനങ്ങള്‍ കണ്ടെങ്കിലും ഭരണകൂടം പ്രതികരിച്ചില്ല.2009 ലെ ബിജെപി ഭരണകൂടം അവരുടെ തെരെഞ്ഞെുടുപ്പ് നയങ്ങള്‍ ഏകീകൃത സിവില്‍ നിയമ പ്രാബല്യത്തിലും അയോധ്യയില്‍ ക്ഷേത്രം നിര്‍മിക്കുമെന്ന വാഗ്ദാനങ്ങളിലൂടെയാണ്.അതിനു വേണ്ട പലരും ശബ്ദമുയര്‍ത്തിയെങ്കിലും മുസ്ലിം ജനതിയില്‍നിന്നും മതേതരത്വ വിശ്വാസികളില്‍ നിന്നുമുള്ള കടുത്ത സമ്മര്‍ദം അവര്‍ക്ക് നടപ്പില്‍ വരുത്താനായില്ലെങ്കിലും മുത്തലാഖ് വിവാഹമോചനമായി പരിഗണിക്കില്ലെന്നും അതു പറഞ്ഞവന്‍ ജയില്‍ ശിക്ഷ ലഭിക്കുമെന്നതും, സ്ത്രീക്ക് അവിഹിത വിവാഹ ബന്ധങ്ങള്‍ അനുവദിച്ച് നല്‍കുക തുടങ്ങിയ ഇസ്ലാമിക വിരുദ്ധ നയങ്ങളിലൂടെ അടുത്ത തെരെഞ്ഞെടുപ്പില്‍ വോട്ട് നേടാന്‍മാത്രം കര്‍മനിരദരാണ്് തീവ്രഹിന്തുക്കള്‍.   

ആനുകാലിക ശരീഅത്ത് ചര്‍ച്ചയില്‍ ഏറെ വിവാദം സൃഷ്ടിക്കപ്പെട്ടത് സ്ത്രീയിലൂടെയാണ്, മുത്തലാഖിനെയും ഇദ്ദയെയും ഇസ്ലാമിക വിവാഹ നിയമത്തെയും തെറ്റായി മനസ്സിലാക്കിയവര്‍ വിരുദ്ധനിലപാടെടുക്കുന്നതില്‍ മതേതരത്വമെന്നതിന്റെ ലവലേശം ചുവ പോലുമില്ല.പുതിയ ഭരണകൂടവും നീതിപീഠവും മതേതരത്വത്തെയും ജനാധിപത്യത്തെയും പുസ്തകങ്ങളിലും പ്രഭാഷണങ്ങളിലും ചുരുക്കി സര്‍വ്വാധിപത്യത്തെയും ഹിന്ദുത്വവല്‍ക്കരണത്തെയും പ്രയോഗവത്കരിച്ച് ആധുനിക ഇന്ത്യയില്‍ സമാധാനമെന്ന ലേബല്‍ ചോദ്യഛിന്നമാക്കിമാറ്റിയിരിക്കുന്നു.


ഇന്ത്യന്‍ ശരീഅത്തും ഇസ്ലാമിക ശരീഅത്തും രണ്ടായിക്കണ്ട് തെറ്റിദ്ധരിച്ച ശരീഅത്ത് അനുകൂലികളും കോടതീയനിയമങ്ങള്‍ സാമുദായിക മതകീയ ഐക്യം തകര്‍ക്കുന്നവയാക്കിമാറ്റുന്ന നീതിപാലകരും വരുന്ന ഇന്ത്യന്‍ ജനതക്ക് നന്മയുടെയും ഐക്യത്തിന്റെയും സന്ദേശവാഹകരാകാന്‍ പറ്റുമോയെന്നത് ഒരു ചോദ്യഛിന്നമാണ്. മുസ്ലിംങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുസ്ലിം പേഴ്‌സനല്‍ ബോര്‍ഡ് മുന്‍കൈയ്യെടുത്ത് മുംബൈയില്‍ കൊണ്ട് വന്ന ശരീഅത്ത കോടതി വളരെയധികം പ്രശംസാവഹമാണ്.മുഖ്യമായും വൈവാഹിക കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയെന്നതാണ് കോടതിയുടെ  ലക്ഷ്യം.മുസ്ലിംങ്ങള്‍ക്കിടയിലെ പ്രശ്‌ന പരിഹാരങ്ങള്‍ക്ക് നിരണായക ബദല്‍ സംവിദാനമാണ് കോടതിയെന്ന് ബീഹാര്‍ ,ബംഗാള്‍ തുടങ്ങിയ ഹൈകോടതികള്‍ ശരിവെച്ചു.
മറ്റു രാഷ്ട്രങ്ങളിലെ വ്യക്തിനിയമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ താരതമ്യനേ പരിശോദിക്കുന്ന സമയത്ത് അത്തരം മാറ്റങ്ങള്‍ ഇന്ത്യന്‍ പശ്ചാതലത്തില്‍ എത്രത്തോളം പ്രയോചനപ്പെടുമെന്ന് ക്യത്യമായി അന്വേഷിക്കുകയും ചെയ്യണമെന്നതാണ് കോടതിയുടെ ബാദ്യത. ്അതിനാല്‍ ആധുനിക ഫാഷിസ്റ്റ് ഭരണകൂടങ്ങള്‍ ഇസ്ലാമിക വിരുദ്ധനടപടി കൈകൊള്ളുമ്പോള്‍ അതിനെ ചെറുക്കാന്‍ മാത്രം ഇന്ത്യന്‍ മുസ്ലിംങ്ങള്‍ക്ക് കഴിയണം,അതിനാവശ്യം മുസ്ലിം ജനത ഇസ്ലാമിനെയും ഇസ്ലമിക മൂല്യങ്ങളെയും ജീവിതവഴിയാക്കി സ്വതന്ത്രവ്യക്തി താല്‍പര്യങ്ങളെ ഉപേക്ഷിക്കുകയാണ്.മുസ്ലിം സമൂഹം ബോധവാന്മരായി ശരീഅത്തിനെ സ്വന്തം പ്രവര്‍ത്തനത്തിലൂടെ സംരക്ഷിക്കണം ,തത്വങ്ങളല്ല പ്രവര്‍ത്തനമാണ് ആഭികാമ്യമെന്ന് മനസ്സിലാക്കി  ഇസ്ലാമി്ക ശരീഅത്ത് പ്രാവര്‍ത്തികമായി ശ്രദ്ധകേന്ദ്രീകപ്പെടുമ്പോള്‍ മുസ്ലിം സമുദായത്തിനകത്തും പുറത്തും ശരീ്അത്തിനെക്കുറിച്ചുള്ള എല്ലാ തെറ്റിദ്ധാരണകളും നീങ്ങും.

Post a Comment

0 Comments